ബെംഗളൂരു: കഴിഞ്ഞ പത്ത് വർഷക്കാലയളവ് സാമ്പത്തിക ശക്തിയെന്ന നിലയിലുള്ള ഇന്ത്യയുടെ വളർച്ചയ്ക്കൊപ്പം ലോകത്തെ മുൻനിര നാവികസേനയെന്ന നിലയിലുള്ള ഇന്ത്യൻ നാവികസേനയുടെ വളർച്ചയ്ക്കും രാജ്യം സാക്ഷ്യം വഹിച്ചതായി കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത്.
2047 ഓടെ പൂർണ്ണമായും സ്വയം പര്യാപ്തമാവുക എന്ന ലക്ഷ്യത്തോടെ നാവിക സേന പുറത്തുവിട്ട ഇന്ത്യൻ നേവൽ ഏവിയേഷൻ - ടെക്നോളജിക്കൽ റോഡ് മാപ്പ് 2047 വിഷനെക്കുറിച്ച് എയ്റോ ഇന്ത്യയിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. ഭൂമിശാസ്ത്രപരമായ കിടപ്പ് മൂലം ഇന്ത്യൻ സമുദ്രത്തിൻ്റെ സുരക്ഷയുടെയും സമാധാനത്തിൻ്റെയും കാര്യത്തിൽ ഇന്ത്യയ്ക്ക് നിർണ്ണായക പങ്ക് വഹിക്കാനുണ്ടെന്ന് സഞ്ജയ് സേത്ത് ചൂണ്ടിക്കാട്ടി. ......
ന്യൂഡൽഹി: ലളിതമായ വ്യവസ്ഥകളും പദപ്രയോഗങ്ങളും ഉൾപ്പെടുത്തി പുതിയ ആദായ നികുതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. നികുതിദായകർക്ക് വലിയ നൂലാമാലകളില്ലാതെ തന്നെ നികുതി അടയ്ക്കുന്നതും റിട്ടേൺ ഫയൽ ചെയ്യുന്നതും എളുപ്പമാക്കുന്നത് ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ പുതിയ ആദായ നികുതി നിയമം നടപ്പാക്കുന്നത്. ......
ബംഗളൂരു: എയ്റോ ഇന്ത്യ 2025 നാലാം ദിവസത്തേക്ക് കടന്നപ്പോൾ പൊതുജനങ്ങൾക്കുള്ള സന്ദർശനം തുടങ്ങി. ഇന്നും നാളെയും പൊതുജനങ്ങൾക്ക് ടിക്കറ്റെടുത്ത് ഇവിടെ പ്രവേശിക്കാം. ഇതോടെ യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിലെ പവലിയനുകളിൽ വലിയ തിരക്കാണനുഭവപ്പെടുന്നത്.
ഇന്ന് രാവിലെ വ്യോമസേനയുടെ പരിശീലക എയർക്രാഫ്റ്റായ എച്ച് റ്റിറ്റി -40 ൽ പറക്കാൻ ബിജെപി എം പി തേജസ്വി സൂര്യയ്ക്ക് അവസരം ലഭിച്ചു. ബെംഗളൂരു സൗത്ത് എം പിയാണ് അദ്ദേഹം. ......
യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി 40,000 ഡോളർ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നൽകിയെന്ന് കേന്ദ്രസർക്കാർ. നിമിഷപ്രിയയുടെ കുടുംബം ആവശ്യപ്പെട്ടിട്ടാണ് ഈ പണം നൽകിയതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ജോൺ ബ്രിട്ടാസ് എംപിക്ക് മറുപടി നൽകവേയാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ......
സൗജന്യ റേഷനും പണവും കിട്ടിയാൽ ആളുകൾ മടിമയന്മാരായ മാറുമെന്ന് സുപ്രീംകോടതി. തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ സൗജന്യ ആനൂകുല്യങ്ങൾ പ്രഖ്യാപിക്കുന്ന പതിവിനെ വിമർശിച്ചാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ......
രണ്ടാമതും സമർപ്പിച്ച ഓർഡിനൻസിൽ ഗവർണർ ഒപ്പുവെച്ചതോടെ കർണാടകത്തിലെ മൈക്രോ ഫിനാൻസ് മേഖലയിൽ കർശനമായ നിയമം നിലവിൽ വന്നു. വായ്പാസ്ഥാപനങ്ങളുടെ ഭീഷണിയിൽ നിന്ന് ഉപഭോക്താവിന് പരിരക്ഷ നൽകുന്ന നിയമമാണിത്. ......
ബെംഗളൂരു: ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുക്കുന്ന ലൈറ്റ് കോംപാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) എംകെ - 2 ൻ്റെ മാതൃക എയ്റോ ഇന്ത്യ 2025 ൽ പ്രദർശിപ്പിച്ചു. തേജസ് എയർക്രാഫ്റ്റിൻ്റെ വികസിത രൂപമായ എംകെ - 2 കൂടുതൽ ശക്തിയേറിയ ഒറ്റ എൻജിനിൽ പ്രവർത്തിക്കുന്ന വിവിധോദ്ദേശ്യ പോർവിമാനമാണ്.ആധുനികമായ നിരീക്ഷണ സംവിധാനങ്ങളും ആയുധങ്ങളും ഉൾക്കൊള്ളുന്ന എം കെ 2 വ്യോമ സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യയ്ക്ക് കൂടുതൽ കരുത്ത് പകരും. ......
ബെംഗളൂരു: എയ്റോ ഇന്ത്യയുടെ ഏറ്റവും വലിയ ആകർഷണം എല്ലാ ദിവസവും നടക്കുന്ന ഫ്ലൈയിങ്ങ് ഡിസ്പ്ലേയാണ്. യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിലെ റൺവേയിൽ നിന്ന് വിവിധ രാജ്യങ്ങളുടെ യുദ്ധവിമാനങ്ങൾ ആകാശത്തിൻ്റെ വിരിമാറ് ലക്ഷ്യമിട്ട് ചീറിപ്പായുന്നത് കാഴ്ച ആരെയും കോൾമയിർ കൊള്ളിക്കും. ഇന്നത്തെ ഡിസ്പ്ലേയും വ്യത്യസ്തമായിരുന്നില്ല.
ഇന്ത്യ, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളുടെ പത്ത് പോർവിമാനങ്ങളാണ് ഇന്നത്തെ ഫ്ലൈയിങ്ങ് ഡിസ്പ്ലേയിൽ പങ്കെടുത്തത്. ......
യെലഹങ്ക (ബെംഗളൂരു) യിൽ നിന്ന് മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലോകത്തെ സൈനിക ശക്തികളെല്ലാം ഇപ്പോൾ അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾക്ക് പിന്നാലെയാണ്. അമേരിക്കയും റഷ്യയും ഇതിനകം അഞ്ചാം തലമുറ പോർവിമാനങ്ങൾ വികസിപ്പിച്ചു കഴിഞ്ഞു.ഇന്ത്യയും ചൈനയും അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുടെ അന്തിമ പണിപ്പുരയിലാണ്.
ഇതിനിടെ , എയ്റോ ഇന്ത്യ പ്രദർശനത്തിൽ റഷ്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എസ് യു - 57 അതിൻ്റെ കരുത്ത് തെളിയിച്ചു കൊണ്ട് ആകാശത്തേക്ക് പറന്നുയരുന്ന കാഴ്ച വിദേശ സാങ്കേതിക വിദഗ്ധരുൾപ്പെടെ
ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മറക്കാനാകാത്ത അനുഭവമായി
വെറും 10 സെക്കൻ്റ്
വെറും 10 സെക്കൻ്റ് കൊണ്ടാണ് എയർ ഫോഴ്സ് സ്റ്റേഷനിലെ റൺവേയിൽ നിന്ന് എസ് യു - 57 പറന്നുയർന്നത്. ......
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിനുനേരെ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്. രണ്ടു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിന് മുമ്പാണ് മോദിയുടെ വിമാനത്തിന് നേരേ ആക്രമണമുണ്ടാകുമെന്ന ഭീഷണി ഉയർന്നത്. ......